മുക്കം: നഗരസഭയിലെ ഐ.എൻ.ടി.യു.സി യൂനിയനിലെ തെരുവുകച്ചവടക്കാർക്ക് ദേശീയ നഗര ഉപജീവന മിഷൻ നൽകിയ ലൈസൻസും സർട്ടിഫിക്കറ്റും ഐഡി കാർഡും വിതരണം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ഉണ്ണിമോയി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ വേണു കല്ലുരുട്ടി, ഐ.എൻ.ടി.യു.സി യങ് വർക്കേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡന്റ് നിഷാബ് മുല്ലോളി, ജുനൈദ് പാണ്ടികശാല എന്നിവർ സംസാരിച്ചു. പി. അഫ്സൽ, സലാം കാരാട്ടിൽ, ഹസ്സൻകുട്ടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.