മുക്കം: സംസ്ഥാന സർക്കാറിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ പത്തോളം കേന്ദ്രങ്ങളിൽ ജലസ്രോതസ്സുകൾ ശുചീകരിച്ചു. വട്ടോളിപ്പറമ്പ്-പുൽപറമ്പ് തോട് ശുചീകരിച്ച് നഗരസഭാതല ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ പി.ടി. ബാബു അധ്യക്ഷത വഹിച്ചു. സന്നദ്ധ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേന, കുടുംബശ്രീ പ്രവർത്തകർ, എൻ.എസ്.എസ് വളന്റിയർമാർ, നഗരസഭ ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ. ചാന്ദ്നി , പ്രജിത പ്രദീപ്, വി. കുഞ്ഞൻ , ഇ. സത്യനാരായണൻ, മുഹമ്മദ് അബ്ദുൽ മജീദ്, രജനി, ബിന്ദു, ജോഷില, അശ്വതി, വസന്തകുമാരി, ആരോഗ്യ വിഭാഗം ജീവനക്കാരായ അജിത്, ശ്രീജിത്, ബീത, ശുചിത്വമിഷൻ ആർ.പി. ലാജുവന്തി എന്നിവർ പങ്കെടുത്തു. ജലസഭയും ജല നടത്തവും സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി വെസ്റ്റ് മാമ്പറ്റ, കുറ്റിപ്പാല, കൈട്ടാപ്പൊയിൽ, നീലേശ്വരം, വെണ്ണക്കോട്, കാഞ്ഞിരമുഴി, പൊറ്റശ്ശേരി, കുറ്റ്യേരിമൽ, മുക്കം എന്നീ ഡിവിഷൻ കേന്ദ്രങ്ങളിലും ജലസ്രോതസ്സുകൾ ശുചീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.