പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 10, 12, 15, 18 വാർഡുകളിലെ കടിയങ്ങാട്- മൈലാടൻ കുഴി, ചാമക്കാല, കച്ചേരി, തെക്കോലത്ത്, കിഴക്കേ കുന്ന് പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. അഞ്ചു ദിവസമായി ചാമക്കാല പ്രദേശത്ത് കുടിവെള്ള വിതരണം നിലച്ചിട്ട് . രണ്ട് പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച മോട്ടോർ ഇടക്കിടക്ക് കേടാവുന്നതാണ് ജലവിതരണം നിലക്കാൻ കാരണം. പദ്ധതിക്ക് നിലവിൽ നടത്തിപ്പ് ചുമതലക്ക് ആളെ ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇപ്പോൾ വളരെ ദൂരത്തുനിന്നാണ് വീട്ടുകാര്‍ വെള്ളമെത്തിക്കുന്നത്. ചാമക്കാല കുടിവെള്ളപദ്ധതി ഉള്‍പ്പെടെയുള്ള നിരവധി കുടിവെള്ളപദ്ധതികള്‍ ചെറുപുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പുഴയിലെ വെള്ളം വറ്റുന്നതോടെ കുടിവെള്ള വിതരണവും നിലക്കും. പ്രദേശത്തെ ജൽ ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പഞ്ചായത്തിൽ പാതി വഴിയിൽ നിലച്ച പദ്ധതികൾ പൂർത്തീകരിക്കാൻ നാട്ടുകാർ ആവശ്യപ്പെടുന്നു. Photo: ചങ്ങരോത്ത് കുടിവെള്ളത്തിന് കാത്തുനിൽക്കുന്ന വീട്ടമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.