മരിച്ചത് തലമുറകളെ അക്ഷരം അഭ്യസിപ്പിച്ച ഗുരുനാഥൻ

നാദാപുരം: കഴിഞ്ഞ ദിവസം തലായിൽ മരിച്ച കോറോത്ത് കണ്ടി കുഞ്ഞമ്മദ് മാസ്റ്റർ മദ്റസയിലും സ്കൂളിലും നീണ്ടകാലത്തെ അധ്യാപനം വഴി പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും ആദരവ് പിടിച്ചു പറ്റിയ ഉസ്താദ്. പള്ളി, മദ്റസ കമ്മിറ്റികളിൽ ദീർഘകാലം ഭാരവാഹിത്വം വഹിക്കുകയും ചെയ്തു. സാമൂഹികരംഗത്ത് വളർന്നു വരുന്നവരെ കഴിവുകൾ കണ്ടെത്തി അംഗീകരിക്കാനും പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ജീവിതരീതിയിൽ   മിതത്വം നിലനിർത്തിയ അദ്ദേഹം ഏവർക്കും ഒരു മാതൃകയായിരുന്നു. മനോഹരമായ കാലിഗ്രാഫിയോട് കിടപിടിക്കുന്ന വടിവൊത്ത അറബി അക്ഷരങ്ങൾ സ്വന്തം കൈപ്പടയിൽ തയാറാക്കുമായിരുന്നു. നാടിന്റെ മത-സാമൂഹിക-വിദ്യാഭ്യാസ-കലാ സാഹിത്യ മേഖലയിൽ തന്റെതായ സംഭാവന നൽകിയാണ് അദ്ദേഹം കടന്നുപോയത്. മാപ്പിളപ്പാട്ട് രചനയിൽ അസാമാന്യ പാടവം കാണിച്ചു. ഇരുപതിലധികം ഹിറ്റ് ഗാനങ്ങളും രചിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.