പയ്യന്നൂർ: പുല്ലരിയാന്‍പോയ വയോധിക വൈദ്യുതാഘാതമേറ്റ് മരിച്ചു. എരമം നോര്‍ത്തിലെ താഴെപുരയില്‍ നാരായണിയാണ് (77) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വയലില്‍ പുല്ലരിയാന്‍പോയ നാരായണി പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ചവിട്ടിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വൈദ്യുതി ബന്ധം തകരാറായതിനെത്തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്. കുഞ്ഞിരാമന്റെ ഭാര്യയാണ്. മക്കള്‍: ഫല്‍ഗുനന്‍, ബാബു, ഉഷ. മരുമക്കള്‍: രതി, സുമംഗല, ദിവാകരന്‍. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചക്ക് സംസ്‌കരിക്കും. PYR Narayani shock
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.