മേപ്പയൂർ: മേപ്പയൂരിൽ ഇതര സംസ്ഥാന ചരക്കുലോറിക്ക് തീപിടിച്ചു. പശ്ചിമ ബംഗാളിൽനിന്ന് അരിയുമായി വന്ന് മേപ്പയൂർ ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ട ഡബ്ല്യു.ബി 41 ജെ. 5856 എന്ന ലോറിക്കാണ് തീപിടിച്ചത്. ലോറിയുടെ കാബിനിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ഗ്യാസ് സിലിണ്ടറിൽ ചോർച്ചയുണ്ടായതാണ് തീ പിടിക്കാൻ കാരണം. പേരാമ്പ്ര ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണച്ചു. ലോറിയുടെ കാബിൻ ഭാഗികമായി കത്തിനശിച്ചു. കൊൽക്കത്ത സ്വദേശി ഇൻതാജ് മാലിക് എന്ന ആളുടേതാണ് ലോറി. സ്റ്റേഷൻ ഓഫിസർ സി.പി. ഗിരീശന്റെ നേതൃത്വത്തിലാണ് ഫയർഫോഴ്സ് സംഘം എത്തിയത്. Photo: ലോറിക്ക് തീപിടിച്ചതറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.