കരിപ്പൂർ : ഭൂമി ഏറ്റെടുക്കൽ പ്രദേശവാസികളെ വിശ്വാസത്തി​ലെടുത്തുകൊണ്ടാവണം

കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയും റിസയും വികസിപ്പിക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ പ്രദേശവാസികളെ വിശ്വാസത്തിലെടുത്തുകൊണ്ടാവണമെന്ന് കാലിക്കറ്റ് എയർപോർട്ട് ഡെവലപ്‌മെന്‍റ്​ ആക്ഷൻ കൗൺസിൽ. ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങൾ സർക്കാർ മനസ്സിലാക്കണം. വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാൻ റൺവേയും റിസയും വികസിപ്പിക്കേണ്ടതുണ്ടെന്ന് വ്യോമയാന മന്ത്രാലയം കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് 18.5 ഏക്കർ സംസ്ഥാന സർക്കാർ നൽകിയാൽ പദ്ധതി നടപ്പാക്കാമെന്ന് കേന്ദ്രം അറിയിച്ചത്. ഇതു പ്രകാരം സംസ്ഥാന സർക്കാർ മന്ത്രിസഭയോഗം ചേർന്ന് ആറു മാസത്തിനകം ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാൻ തീരുമാനിച്ചു. എല്ലാ നടപടിക്രമങ്ങളിലും പിന്തുണയും ആവശ്യമായ സന്ദർഭങ്ങളിൽ നേരിട്ട് ഭൂവുടമകളുമായി സംവദിക്കാനും തയാറെന്ന് മലബാർ ചേംബർ പ്രസിഡന്റ് കെ.വി. ഹസീബ് അഹ്മദ്, കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റാഫി പി.ദേവസി , ഗ്രേറ്റർ മലബാർ ഇനിഷ്യേറ്റിവ് വൈസ് പ്രസിഡന്റ് ജോഹർ ടാംട്ടൻ എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.