നടുവണ്ണൂർ: പാലോളി മില്ലത്ത് റിലീഫ് സെന്ററിന്റെ 23ാം വാർഷികത്തിന്റെ ഭാഗമായി 60 നിർധന കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെംബർ നഫീസ തണൽ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തെ സേവനങ്ങൾക്ക് ടി. ദാമോദരൻ, സിസ്റ്റർ ഷാബി, ആശാ വർക്കർ ബിന്ദു, ബി. മുരളി, സി. കെ. ബബിഷ് എന്നിവരെ ആദരിച്ചു. കുഞ്ഞിരായൻകുട്ടി അധ്യക്ഷത വഹിച്ചു. ചെക്കി മൂസാൻകുട്ടി ഹാജി ,കെ.ജി. ഷാജി, ബി.പി. ജമാൽ, എം. പക്കർകുട്ടി, ദാമോദരൻ, ഷാബി സിസ്റ്റർ എന്നിവർ സംസാരിച്ചു. എൻ. കുട്ട്യാലി സ്വാഗതവും സി. ഉമ്മർ നന്ദിയും പറഞ്ഞു. റമദാൻ റിലീഫ് ഉദ്ഘാടനം നടുവണ്ണൂർ: കിഴുക്കോട് ശാഖ മുസ്‍ലിം ലീഗ് കമ്മിറ്റി ആഭിമുഖ്യത്തിൽ തോട്ടത്തിൽ ബീരാൻ സാഹിബ് റിലീഫിന്റെ വിതരണോദ്ഘാടനം ബാലുശ്ശേരി മണ്ഡലം മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് നടുവണ്ണൂർ നിർവഹിച്ചു. സി. പൂക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. മണോളി ഇബ്രാഹിം, ടി.കെ. അബ്ദുൽ മജീദ് കെ.പി. ഹക്കീം, ടി. ഇർഫാൻ, പി.എം. സിദ്ദീഖ് ടി. കാസിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.