കോഴിക്കോട്: ആൾ ഇന്ത്യ ലോകോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധ കുടുംബ ധർണ നടത്തി. മലബാറിലെ റെയിൽവേ വികസനത്തിനുതന്നെ വിഘാതമാകുന്ന രീതിയിൽ ക്രൂ ബുക്കിങ് ഡിപ്പോ അടച്ചുപൂട്ടാനുള്ള പാലക്കാട് റെയിൽവേ അഡ്മിനിസ്ട്രേഷന്റെ നീക്കത്തിനെതിരെയായിരുന്നു ധർണ. 152 ലോകോ റണ്ണിങ് സ്റ്റാഫ് ജോലിചെയ്യുകയും 40 ഓളം പേർ ഇവിടേക്ക് സ്ഥലംമാറ്റം കാത്തിരിക്കുകയും ചെയ്യുമ്പോഴാണ് ഡിപ്പോ അടച്ചുപൂട്ടാനുള്ള ശ്രമമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സമരം പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. കെ.എം. സഹദേവൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.കെ. സന്തോഷ്, എസ്.ടി.യു സംസ്ഥാന സെക്രട്ടറി യു. പോക്കർ, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി സുനീഷ് മാമിയിൽ, ഡി.ആർ.ഇ.യു ജനറൽ സെക്രട്ടറി പി. മാത്യു സിറിയക്, ടി.കെ. ശ്രീജിത്ത്, വി.എ. ആന്‍റോ, കെ.പി. ഷൈനേഷ് കുമാർ, കെ.സി. ജെയിംസ്, യു. ബാബുരാജൻ എന്നിവർ സംസാരിച്ചു. പി. ജഗേശൻ സ്വാഗതവും ബിജു ജോസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.