അസീസ്
Posted On
date_range Updated On
date_range 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
എലത്തൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. എരഞ്ഞിക്കൽ അമ്പലപ്പടി സ്വദേശിയായ അബ്ദുൽ അസീസി(63)നെയാണ് എലത്തൂർ പൊലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത് അറസ്റ്റ് ചെയ്തത്.
പെരുന്നാൾ ദിനത്തിൽ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന 13 വയസ്സുകാരനെ പ്രതി എ.ടി.എമ്മിൽ നിന്ന് പണം എടുക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയെ തൊട്ടടുത്തുള്ള എ.ടി.എം കൗണ്ടറിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിൽ ഭയന്ന കുട്ടി ഉടൻ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കുട്ടിയുടെ പരാതിയിൽ കേസെടുത്തു. അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർ ഷാമില്‍ അമീൻ, എ.എസ്.ഐ പത്മരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രൂപേഷ്, സിവിൽ പൊലീസ് ഓഫിസർ സജിനേഷ്, ലജിഷ, ശ്രുതി എന്നിവർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.