വനിതകൾക്ക്​ അഗ്​നിരക്ഷാ സേനയിൽ ഹോംഗാർഡാകാം

കോഴിക്കോട്​: അഗ്നിരക്ഷാ സേനയിൽ വനിത ഹോം ഗാർഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് അഞ്ചുവരെ അപേക്ഷ നൽകാം. എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായവരും നല്ല ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം. ആർമി/ നേവി/ എയർ ഫോഴ്സ്/ ബി.എസ്.എഫ്/ എൻ.എസ്.ജി/ എസ്.എസ്.ബി/ ആസാം റൈഫിൾസ് എന്നീ അർധ സൈനിക വിഭാഗങ്ങളിൽനിന്നും പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ സർവിസസ്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവിസുകളിൽനിന്നും വിരമിച്ച വനിത സേനാംഗം ആയിരിക്കണം. 35 -58 പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും. അപേക്ഷ ഫോറത്തിന്‍റെ മാതൃക മീഞ്ചന്തയിലെ ജില്ല ഫയർ ഓഫിസിൽ ലഭിക്കും. ഫോൺ: 0495 2322101.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.