കോഴിക്കോട്: സാമൂതിരി രാജാവിനെ വളയനാട് ദേവസ്വം ട്രസ്റ്റിൽനിന്ന് നീക്കിയ മലബാർ ദേവസ്വം ബോർഡ് കമീഷണറുടെ ഉത്തരവ് ഹൈകോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു. സാമൂതിരി രാജാവ് കെ.സി.യു രാജ, മലബാർ ദേവസ്വം ബോർഡ് കമീഷണറടക്കമുള്ളവരെ എതിർകക്ഷികളാക്കി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വി.ജി. അർജുൻ, സി.എസ്. സുധ എന്നിവരുടെ ഇടക്കാല ഉത്തരവ്. മലബാർ ദേവസ്വം ബോർഡ് കമീഷണർ സാമൂതിരി രാജാവിനെ വ്യക്തിഹത്യ ചെയ്യുന്നതിന് വേണ്ടി നടത്തിയ വഴിവിട്ട ചില നടപടികളെ ചോദ്യം ചെയ്തതിന് സാമൂതിരി രാജാവിനെ ധിറുതി പിടിച്ച് വളയനാട് ട്രസ്റ്റിഷിപ്പിൽനിന്നും നീക്കം ചെയ്തുവെന്നാണ് പരാതിക്കാരുടെ വാദം. എന്നാൽ, ഹരജി നില നിൽക്കില്ലെന്നാണ് മലബാർ ദേവസ്വം ബോർഡിന്‍റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.