വാഹനങ്ങൾക്ക് ഭീഷണിയായി തണൽമരക്കൊമ്പുകൾ

നന്മണ്ട: താഴ്ന്നുകിടക്കുന്ന മരക്കൊമ്പുകൾ വാഹനങ്ങൾക്കു ഭീഷണിയാകുന്നു. കെ.പി. റോഡും ചീക്കിലോട് റോഡുമായി ബന്ധിക്കുന്ന ബൈപാസ് റോഡിലെ തണൽമരത്തിന്റെ മരക്കൊമ്പുകളാണ് വാഹനങ്ങൾക്ക് ഗതാഗത തടസ്സം സൃഷ്ടിക്കുന്നത്. ഒരാൾ പൊക്കത്തിലാണ് മരക്കൊമ്പുകൾ ഇപ്പോൾ താഴ്ന്നുകിടക്കുന്നത്. നന്മണ്ട അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായിട്ടായിരുന്നു ചീക്കിലോട് റോഡിലേക്ക് പ്രവേശിക്കാൻ ഒരു ബൈപാസ് റോഡ് നിർമിച്ചത്. എന്നാൽ, ഇപ്പോൾ വാഹനങ്ങൾക്ക് കുരുക്കായി മാറിയിരിക്കുകയാണ്. പടം :ബൈപാസ് റോഡിൽ വാഹനങ്ങൾക്കു ഭീഷണിയായ തണൽമരം ചാഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.