വോളിബാൾ ഫെസ്റ്റിന് ആവേശകരമായ തുടക്കം

നന്മണ്ട: നാട്ടിൻപുറങ്ങളിലെ ആവേശമായിരുന്ന വോളിബാളിന്റെ തിരിച്ചുവരവിന് കളമൊരുക്കി ചീക്കിലോട് മാപ്പിള സ്കൂളിനു സമീപം പ്രവർത്തിക്കുന്ന റോയൽ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീളുന്ന ജില്ലതല വോളിബാൾ ടൂർണമെന്റ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 17 മുതൽ 24 വരെ ചീക്കിലോട് പൂളപ്പറമ്പത്ത് റോയൽ ഗ്രൗണ്ടിൽ നടക്കുന്ന ഓപൺ ടൂർണമെന്റ് പൂളപ്പറമ്പത്ത് കോരൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും മാനം കണ്ടത്തിൽ പെരുവക്കുട്ടി സ്മാരക റണ്ണേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ളതാണ്. പൂളപ്പറമ്പത്ത് അപ്പുവാണ് ഒരാഴ്ച നീളുന്ന ടൂർണമെന്റിന്റെ ഗ്രൗണ്ടിന് സ്ഥലസൗകര്യം ഒരുക്കിയത്. നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ടി.എം. മിനി, വിശ്വൻ നന്മണ്ട, പി.സി. ശശിധരൻ, അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. ബാബു സുരഭി സ്വാഗതവും ബൈജു പന്ന്യംവീട് നന്ദിയും പറഞ്ഞു. പടം : മന്ത്രി എ.കെ. ശശീന്ദ്രൻ കളിക്കാരെ പരിചയപ്പെടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.