സ്കൂൾ വാർഷികം

കൊയിലാണ്ടി: ഏഴുകുടിക്കൽ ഗവ. പ്രൈമറി സ്കൂളിന്റെ അറുപത്തിനാലാമത് വാർഷികാഘോഷം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകൻ കെ. ബാലകൃഷ്ണന് എം.എൽ.എ ഉപഹാരം നൽകി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കുട്ടികൾക്കും പൂർവ വിദ്യാർഥികൾക്കും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉപഹാരങ്ങൾ സമ്മാനിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ്, ഗ്രാമപഞ്ചായത്ത് അംഗം എ.കെ. രതീഷ്, കൊയിലാണ്ടി നഗരസഭ കൗൺസിലർ വൈശാഖ്, ഹെഡ് മാസ്റ്റർ എം.ജി. ബൽരാജ്, പി.ടി.എ പ്രസിഡന്റ് വിപിൻദാസ്, പി.പി. ശശി, സി.പി. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. പൂർവ അധ്യാപക-വിദ്യാർഥി സംഗമം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണു അധ്യക്ഷത വഹിച്ചു. കെ. ഗീതാനന്ദൻ, മാടഞ്ചേരി സത്യനാഥൻ, എൻ.പി. സന്തോഷ്, വി.വി. സ്മിത, വി.പി. സന്തോഷ്, എം.പി. ഗീത, പറമ്പാട്ട് സുധാകരൻ, രവീന്ദ്രൻ വള്ളിൽ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ, നാട്ടുകാർ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.