യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി

നാദാപുരം: കെ-റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി നാദാപുരം സബ് രജിസ്ട്രാർ ഓഫിസ് മാർച്ചും ധർണയും നടത്തി. റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. നാദാപുരം വടകര റോഡിൽനിന്ന് പ്രകടനമായി രജിസ്ട്രാർ ഓഫിസിനു മുന്നിലെത്തിയ സമരക്കാരും പൊലീസും തമ്മിൽ ഏറെ സമയം ഉന്തും തള്ളും നടന്നു. യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് ആന്റണി അധ്യക്ഷത വഹിച്ചു. അഡ്വ. എ. സജീവൻ, അഡ്വ. കെ.എം. രഘുനാഥ്, ബാസിത് വടക്കയിൽ, ജയേഷ് വാണിമേൽ, ഫസൽ മാട്ടാൻ, വി.വി. റിനീഷ്, അഖില മര്യാട്ട്, ശിശിര അന്ത്യേരി, കെ.പി. സുധീഷ് എന്നിവർ സംസാരിച്ചു. ടി.പി. ജസീർ, റോണി മാത്യു, അനിൽ ഉമ്മത്തൂർ, ഇ.പി. സുജിത്, വി.എം. ബിജേഷ്, കെ.കെ.എച്ച്. നിസാർ, അർജുൻ ശ്യാം വടക്കയിൽ, ലിബിത് വാണിമേൽ, ഹരിപ്രസാദ് നരിപ്പറ്റ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. പടം CL Kz ndm 1 :യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി നാദാപുരം രജിസ്ട്രാർ ഓഫിസിനു മുന്നിൽ നടത്തിയ മാർച്ചിനിടെ പൊലീസുമായി നടന്ന ഉന്തും തള്ളും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.