ശുചിമുറി ഉദ്ഘാടനം

കൊടുവള്ളി: നഗരസഭ നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി തലപ്പെരുമണ്ണ ജി.എം.എൽ.പി സ്കൂളിൽ 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച അഞ്ച് ശുചിമുറികളുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയ്യാലി വള്ളിക്കാട് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ. അനിൽകുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. മൊയ്തീൻ കോയ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റംസിയ മുഹമ്മദ്‌, പി .പി. അബ്ദുൽ റസാഖ്, പി. അബ്ദുൽ ഹക്കീം, വി. മുഹമ്മദ്‌ ഷമീം, പി. അഹമ്മദ് കുട്ടി ഹാജി, ബഷീർ, പ്രിൻസി സംസാരിച്ചു. പ്രധാനാധ്യാപകൻ യു. സുബൈർ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ഷംന നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.