ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഇഫ്താർ സംഗമവും

മടവൂർ: മുസ്‍ലിം യൂത്ത് ലീഗ് കമ്മിറ്റി ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഇഫ്താർ സംഗമവും സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു .കെ.പി. റസാഖ് മടവൂർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ അനുസ്മരണപ്രഭാഷണം നടത്തി. സർക്കാർ സർവിസിൽ ജോലി ലഭിച്ച കെ.കെ. ഷമീമിനുള്ള ഉപഹാരസമർപ്പണം പി.കെ. ഫിറോസ് നിർവഹിച്ചു. മണ്ഡലം മുസ്‍ലിം ലീഗ് സെക്രട്ടറി കെ.പി. മുഹമ്മദൻസ്, പഞ്ചായത്ത്‌ മുസ്‍ലിം ലീഗ് പ്രസിഡന്റ് പി.കെ. കുഞ്ഞി മൊയ്‌തീൻ, എ.പി. നാസർ, കെ. കുഞ്ഞാമു, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രാഘവൻ അടുക്കത്ത്, സന്തോഷ്‌, ടി.കെ. അബൂബക്കർ, കാസിം കുന്നത്ത്, ടി. അബ്ദുറഹിമാൻ, അൻവർ ചക്കാലക്കൽ, സി. മുഹമ്മദ്‌ ആരാമ്പ്രം, കെ.പി. ഷബീറലി, പി. ജയഫർ എന്നിവർ സംസാരിച്ചു. മുനീർ പുതുക്കുടി സ്വാഗതവും ടി.കെ. അബു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.