​കെ.എസ്​.ആർ.ടി.സി റിലേ സത്യഗ്രഹ സമരം ആറാം ദിവസത്തിലേക്ക്

കോഴിക്കോട്: കെ.എസ്​.ആർ.ടി.സി ജീവനക്കാരുടെ റിലേ സത്യഗ്രഹസമരം ആറാം ദിവസത്തിലേക്ക്. ശമ്പള പരിഷ്കരണ കരാർ ലംഘിച്ചുകൊണ്ട് ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുന്നതിനെതിരെ കെ.എസ്​.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) കോഴിക്കോട് ബസ് സ്റ്റാൻഡിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹസമരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി. പ്രേമ ഉദ്ഘാടനം ചെയ്തു. പി. സുധീഷ് അധ്യക്ഷത വഹിച്ചു. കെ. സന്തോഷ് കുമാർ, പി.എ. ചന്ദ്രശേഖരൻ, കെ.വി. ജയരാജൻ, എം.കെ. ശശി, യൂസുഫ്, പി. റഷീദ്, വി. ബാബുരാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.