എം.ഡി.എം.എയുമായി യുവാവ്​ അറസ്റ്റിൽ

കോഴിക്കോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ്​ അറസ്റ്റിൽ. കല്ലായി എണ്ണപ്പാടം സ്വദേശിയായ അബു ഷഹലിനെയാണ് ടൗണ്‍ പൊലീസ്​ അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 6.7 ഗ്രാം എം.ഡി.എം.എയും ഒരു പൊതി കഞ്ചാവും കണ്ടെടുത്തു. 15 പാക്കറ്റുകളിലാക്കി വിൽപനക്കു കൊണ്ടുവന്ന എം.ഡി.എം.എക്ക്​ ഏകദേശം 30,000 രൂപ വിലവരും. ഗുജറാത്തി സ്​ട്രീറ്റിൽനിന്ന്​ പിടിയിലായ ഇയാൾക്കെതിരെ മയക്കുമരുന്ന് ഉപയോഗത്തിന് നേരത്തേ പൊലീസ് കേസെടുത്തിരുന്നു. ടൗൺ സബ് ഇൻസ്​പെക്ടർമായ എ.പി. അനൂപ്‌, പ്രസാദ്, പ്രൊബേഷന്‍ എസ്​.ഐ മുഹമ്മദ്‌ സിയാദ്, എ.എസ്​.ഐ ഷബീര്‍, സീനിയർ സിവിൽ പൊലീസ്​ ഓഫിസർമാരായ ഹസീസ്, ബിനില്‍ കുമാര്‍, സിവിൽ പൊലീസ്​ ഓഫിസർ മാരായ സജീഷ്, അനൂജ്, ജിതേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.