കോഴിക്കോട്: സമൂഹമാധ്യമത്തിൽ മതസ്പർധയും അക്രമവും പ്രോത്സാഹിപ്പിക്കുന്ന പ്രകോപനപരമായ പോസ്റ്റുകളിട്ട നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു. സൈബർ സെല്ലും സ്പെഷൽ ബ്രാഞ്ചും നടത്തിയ പരിശോധനയിലാണ് നടപടി. പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന് പൊലീസ് പറഞ്ഞു. കസബ, ടൗൺ സ്റ്റേഷനുകളിലാണ് രണ്ടു വീതം കേസുകൾ. പാലക്കാട് ആർ.എസ്.എസ്-പോപുലർ ഫ്രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് സമൂഹത്തിൽ വിദ്വേഷവും സ്പർധയും വളർത്തുക എന്ന ഉദ്ദേശ്യത്തോടെ ചിലർ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി പൊലീസിന്‍റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളും ഗ്രൂപ് അഡ്മിൻമാരും പൊലീസ് നിരീക്ഷണത്തിലാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.