കണ്ണൂർ: കണ്ണൂർ സർവകലാശാല രണ്ടാം വർഷ അഫ്ദലുൽ ഉലമ പ്രിലിമിനറി പരീക്ഷക്കുവേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 21ന് ആരംഭിക്കും. പിഴയില്ലാതെ 25 വരേയും പിഴയോടു കൂടി 27 വരേയും രജിസ്‌ട്രേഷൻ നടത്താം. എസ്.ബി.ഐ ഇ പേമെന്റ് (പേമെന്റ് ഗെയ്റ് വേ) വഴി തന്നെ ഫീസ് അടക്കേണ്ടതാണ്. മറ്റു മാർഗങ്ങളിലൂടെ ഫീസ് അടച്ചാൽ ഓൺലൈൻ രജിസ്‌ട്രേഷൻ സാധ്യമാവില്ല. പ്രായോഗിക പരീക്ഷ അഞ്ചാം സെമസ്റ്റർ ബി.എസ്സി സ്റ്റാറ്റിസ്റ്റിക്‌സ് െറഗുലർ/സപ്ലിമെന്ററി നവംബർ 2021 പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ ഏപ്രിൽ 18ന് അതതു കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.