-വെള്ളിയാഴ്ച മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയേഷിനെ വൈകീട്ടോടെ പറഞ്ഞുവിടുകയായിരുന്നെന്ന് ബന്ധുക്കൾ മാനന്തവാടി: വയറുവേദനയും പനിയും ഛർദിയുംമൂലം . ഒഴക്കോടി കീച്ചേരി പണിയ കോളനിക്കാരനും ഇപ്പോൾ എള്ളുമന്ദം കാക്കഞ്ചേരിയിൽ താമസക്കാരനുമായ രതീഷ്-അനിത ദമ്പതികളുടെ മകൻ ജയേഷ് (12) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയേഷിനെ വൈകുന്നേരത്തോടെ ആശുപത്രി അധികൃതർ പറഞ്ഞുവിടുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. രാത്രി 7.30 ഓടെ ഒഴക്കോടിയിലെ വീട്ടിൽവെച്ച് മരിക്കുകയായിരുന്നു. ശനിയാഴ്‌ച രാവിലെ വിവരമറിഞ്ഞെത്തിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മാനന്തവാടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. എള്ളുമന്ദം എ.എൻ.എം.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. SATWDD1 Jayesh ബേബി മാനന്തവാടി: പാലാക്കുളി തോട്ടുപറമ്പിൽ ബേബി (67) നിര്യാതനായി. ഭാര്യ: അന്നമ്മ (എൽ.ഐ.സി ഏജന്റ്). മക്കൾ: ഷിബു, ഷാൻ, ഷൈനി. മരുമക്കൾ: ബേബി, ലൈമോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.