മാനന്തവാടി: റോഡരികിൽ പടക്കം പൊട്ടിക്കുന്നതിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തലശ്ശേരി കോട്ടയംപൊയിൽ ശിവംകുന്നിന് മീത്തൽ സുരേഷ് ബാബുവിന്‍റെ മകൻ എം.ടി. വിഭീഷ് (34) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മാനന്തവാടി ചൂട്ടക്കടവിൽ വെച്ചായിരുന്നു സംഭവം. ബന്ധുവീട്ടിൽ താമസിക്കാനെത്തിയ വിഭീഷ് വഴിയരികിൽനിന്ന് പടക്കം പൊട്ടിക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേൽക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഭീഷ് ശനിയാഴ്ച രാവിലെയോടെയാണ് മരിച്ചത്. ഇടിച്ചിട്ട ഓട്ടോ നിർത്താതെ പോയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. SATWDD5 Vipeesh
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.