മതസൗഹാർദം ഊട്ടിയുറപ്പിച്ച്​ സമൂഹനോമ്പുതുറ

must ചേളന്നൂർ: മതസൗഹാർദവും മാനുഷിക നന്മയും ഊട്ടിയുറപ്പിച്ച്​ ചേളന്നൂരിൽ സമൂഹ നോമ്പുതുറ നടത്തി. അമ്പലത്തുകുളങ്ങരയിലെ ആശ്രയ റെസിഡൻസ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിലാണ്​ ഇഫ്താർ മീറ്റ്​ നടത്തിയത്​. വ്യത്യസ്ത വിഭാഗങ്ങളിൽപെട്ട 84 കുടുംബങ്ങളെയും ഒന്നിച്ചുചേർത്ത സംഗമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മുന്നൂറോളം പേർ പ​ങ്കെടുത്തു. സലാഹുദ്ദീൻ ചേളന്നൂർ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് മുഹമ്മദ്കോയ അധ്യക്ഷത വഹിച്ചു. ഹരിദാസൻ നായർ സ്വാഗതവും ശോഭ വിശ്വനാഥൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.