കോഴിക്കോട്: നടക്കാവ് മണ്ഡലത്തിലെ കാട്ടുവയൽ അംബേദ്കർ കോളനിയിൽ ഡോ. അംബേദ്കർ ജയന്തി ആഘോഷം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആദ്യ വിഷുക്കൈനീട്ടം കെ. സുരേന്ദ്രൻ ലക്ഷ്മി കാട്ടുവയലിന് നൽകി. കോളനിയിലെ മുഴുവൻ വീട്ടുകാർക്കും വിഷുക്കൈനീട്ടം നൽകി. കോളനിയിലെ കുടുംബത്തിന് ബി.ജെ.പി തിരുത്തിയാട് ഏരിയ കമ്മിറ്റി നിർമിച്ചുനൽകുന്ന വീടിന്‍റെ പ്രവൃത്തി ഉദ്ഘാടനം കെ. സുരേന്ദ്രൻ നിർവഹിച്ചു. അഡ്വ. വി.കെ. സജീവൻ അധ്യക്ഷത വഹിച്ചു. പി. രഘുനാഥ്, എൻ.പി. രാധാകൃഷ്ണൻ, കെ. ഷൈബു, സതീശ് പാറന്നൂർ, ഇ. പ്രശാന്ത് കുമാർ, സി.പി. സതീശൻ, പി. മധു, പ്രവീൺ ശങ്കർ, എൻ. ശിവപ്രസാദ്, പ്രവീൺ തളിയിൽ, എൻ.പി. പ്രകാശൻ, കെ. സുശാന്ത്, മധു കാട്ടുവയൽ, പി. ബാലരാമൻ, കെ. ബസന്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.