ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ കുടുങ്ങിയ യുവതിയെ രക്ഷപ്പെടുത്തി

​കോഴിക്കോട്​: ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ കുടുങ്ങിയ യുവതിയെ അഗ്​നിരക്ഷാ സേന രക്ഷപ്പെടുത്തി. പാലാഴി ലാൻഡ് മാർക്ക്‌ ബിൽഡിങ്ങിൽ എട്ടാമത്തെ നിലയിലെ ഫ്ലാറ്റിലാണ്‌ സംഭവം. കാറ്റിൽ അടഞ്ഞ വാതിൽ തുറക്കാനാവാതെ അബാക്കസ്‌ ഫോർ എ എന്ന ഫ്ലാറ്റിലെ ശാന്തി സുധയാണ്‌ മൂന്നു മണിക്കൂർ കുടുങ്ങിയത്‌. മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാർ ഹൈഡ്രൊളിക്ക് സ്പ്രെഡർ ഉപയോഗിച്ച് ലോക്ക്‌ പൊളിച്ചാണ്‌ വാതിൽ തുറന്നത്‌. സ്‌റ്റേഷൻ ഓഫിസർ റോബി വർഗീസ്‌, അസി. സ്‌റ്റേഷൻ ഓഫിസർ ഇ. ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ കെ.പി. നിജാസ്, ജീൻസ് ജോർജ്, സി.പി. ബിനീഷ് എന്നിവരാണ്‌ വാതിൽ തുറന്നത്‌. പന്തീരാങ്കാവ് പൊലീസും സ്ഥലത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.