നന്മണ്ട: വിഷുവിന് വിഷരഹിത പച്ചക്കറി വീട്ടിലെത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിച്ച് നന്മണ്ട 12ലെ സഹജീവി കൂട്ടായ്മ. ആയിരങ്ങൾക്ക് സാന്ത്വനമേകിയ സഹജീവി കൂട്ടായ്മ കാർഷിക രംഗത്തും സജീവമായപ്പോൾ ഒന്നര ഏക്കർവരുന്ന തരിശായിക്കിടന്ന ഹൈസ്കൂളിനടുത്തുള്ള മുപ്പറ്റത്താഴം വയലിൽ വിളഞ്ഞത് കൂട്ടായ്മയുടെ നിറവ്. പാടം ഉഴുതുമറിച്ച് മണ്ണിനെ പാകപ്പെടുത്തി വിത്തിട്ടപ്പോൾ കൃഷിയിൽ പച്ചപ്പു നിൽക്കുന്ന ഗ്രാമത്തെ തിരികെകൊണ്ടുവന്ന സന്തോഷത്തിലാണ് പഴയ തലമുറയിലെ കർഷകരടക്കമുള്ളവർ. ജൈവ പച്ചക്കറിയുടെ ഭാഗമായി വെള്ളരി, വെണ്ട-പയർ, വിവിധ തരത്തിലുള്ള ചീര, കക്കിരി, മത്തൻ, പാവക്ക, വഴുതിന എന്നിവയെല്ലാം നൂറ് മേനി വിളഞ്ഞു. തങ്ങളുടെ കൃഷിരീതി നേരിട്ടു കാണുന്നവരാണ് ഉപയോക്താക്കളെന്ന് യുവകർഷകനായ ഷൈജു വരദാനം പറഞ്ഞു. 36 പേർക്ക് അഞ്ചു കിലോ വീതം പച്ചക്കറി കിറ്റ് നൽകിയതിനു പുറമെ തൊട്ടടുത്ത പ്രദേശവാസികൾക്കും വിഷുവിന് പച്ചക്കറി കൊടുക്കാൻ കഴിഞ്ഞു. അറേബ്യൻ ഇനമായ കൂസ, ഷമാമ് എന്നിവയുടെ ആവശ്യക്കാർ ഏറെയും പ്രവാസികളായിരുന്നു. പുരുഷോത്തമൻ മഞ്ജിമ പ്രസിഡൻറും ഹരിദാസൻ മംഗലശ്ശേരി സെക്രട്ടറിയും രാജൻ കൊല്ലിയിൽ ട്രഷററുമായ 30അംഗ കമ്മിറ്റിയാണ് സഹജീവി കൂട്ടായ്മയുടെ പിറകിൽ പ്രവർത്തിക്കുന്നത്. കൃഷി ഓഫിസർ ടി.കെ. നസീർ കൃഷിരീതിയെക്കുറിച്ചുള്ള നിർദേശങ്ങളും നൽകി. പടം : മുപ്പറ്റത്താഴം വയലിലെ കൃഷി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.