മിശ്ര വിവാഹം: സി.പി.എമ്മിന്റെ വർഗീയ മുഖം വെളിച്ചത്തായി - മുസ്‍ലിം ലീഗ്

മുക്കം: കോടഞ്ചേരിയിലെ സി.പി.എം യുവ നേതാവിന്റെ മിശ്ര വിവാഹ വിഷയത്തിൽ മുൻ എം.എൽ.എ ജോർജ് എം. തോമസ് നടത്തിയ പ്രസ്താവനയിലൂടെ പാർട്ടിയുടെ വർഗീയ മുഖം വെളിച്ചത്തായതായി മുസ്‍ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി. സമീപകാല തെരഞ്ഞെടുപ്പുകളിൽ സി.പി.എം നടപ്പാക്കി വിജയിപ്പിച്ച വർഗീയതയുടെ ഉള്ളറകൾ പ്രകടമാക്കുന്നതാണ് ജോർജിന്റെ വാക്കുകളെന്നും കേവലം നാക്ക്‌ പിഴയായി ഇതിനെ കാണാൻ ആവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ സി.കെ. കാസിം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ കെ.എ. ഖാദർ, ജില്ലാ സെക്രട്ടറി വി .കെ. ഹുസൈൻ കുട്ടി, കെ.വി. അബ്ദുറഹ്മാൻ, യൂനുസ് പുത്തലത്ത്, വി.എ. നസീർ, മജീദ് പുതുക്കുടി, വി.എ. റഷീദ് , ഇ പി. ബാബു, കെ.പി. അബ്ദുറഹിമാൻ, എൻ.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.