കുന്ദമംഗലം: മുക്കം റോഡിൽ ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും വരിട്ട്യാക്ക് ജങ്ഷന്റെയും ഇടയിലുള്ള റോഡരികിലെ അഴുക്കുചാലിനോടു ചേർന്ന കുഴി യാത്രക്കാർക്ക് ഭീഷണി. റോഡിന് എതിർവശത്തെ അഴുക്ക്ചാലിലേക്ക് വെള്ളം ഒഴുകിപ്പോകാൻ കലുങ്കിന് സമീപം തുറന്നിട്ട കുഴിയാണ് വാഹനങ്ങൾക്കും കാൽനട ക്കാർക്കും ഭീഷണിയായത്. ഉയർന്ന ഭാഗങ്ങളിൽനിന്ന് റോഡിലേക്ക് എത്തുന്ന മഴവെള്ളം എതിർവശത്തെ അഴുക്കുചാലിലേക്ക് റോഡിന് അടിയിലെ കലുങ്കിലൂടെ ഒഴുകി എത്തുന്നതിനാണ് ഈ ഭാഗത്ത് ചാൽ സ്ഥാപിച്ചത്. വാഹനങ്ങളിൽ വരുന്നവർ ഈ ചാൽ പെട്ടെന്ന് കാണാൻ സാധ്യത കുറവായതിനാൽ അപകടസാധ്യത കൂടുതലാണ്. ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യുന്നവർ റോഡിൽ വലിയ വാഹനങ്ങൾ വരുമ്പോൾ റോഡിന് സൈഡിലേക്ക് മാറിയാൽ കുഴിയിൽ വീഴാൻ സാധ്യതയുണ്ട്. മഴ പെയ്ത് വെള്ളം നിൽക്കുന്ന സമയത്ത് കാൽനടക്കാർ പോകുമ്പോൾ കുഴി കാണാതെ അപകടത്തിൽപെടാൻ സാധ്യതയുണ്ട്. കലുങ്കിലേക്ക് ഒഴുക്ക് നിലച്ചു റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് അപകടങ്ങൾക്ക് കാരണമായിരുന്നു. ഈ ഭാഗത്തെ അഴുക്കുചാലിന്റെ ഭാഗം പൂർണമായി വൃത്തിയാക്കി റോഡിനോട് ചേർന്നുള്ള ഭാഗത്ത് കൈവരി സ്ഥാപിക്കുകയും ചെയ്താൽ വെള്ളക്കെട്ട് ഒഴിവാകുകയും അപകടസാധ്യത ഇല്ലാതാകുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.