അത്തോളി: സത്യജിത് റായ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഇന്റർ നാഷനൽ ഫിലിം ഫെസ്റ്റിവലിൽ വേളൂർ ജി.എം.യു.പി. സ്‌കൂൾ പി.ടി.എ നിർമിച്ച 'ഉപ്പിലിട്ടത്' മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽനിന്നും ചിത്രത്തിന്റെ സംവിധായകനും പ്ലസ് വൺ വിദ്യാർഥിയുമായ ദേവാംഗും സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ഇ. ഷിബുവും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർഥികളും സ്‌കൂൾ ജീവനക്കാരും അനുഭവിച്ച മാനസിക സംഘർഷങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചത്. സ്‌കൂൾ മുൻ പി.ടി.എ പ്രസിഡന്റ് അഷ്റഫ് ചീടത്തിലിന്റെ കഥക്ക് കവി സത്യചന്ദ്രൻ പൊയിൽകാവും ഫിറോഷ് രാഘവനും ചേർന്നാണ് തിരക്കഥ എഴുതിയത്. ബൈജു അത്തോളി പ്രൊഡക്ഷൻ കൺട്രോളറായ ചിത്രത്തിൽ സ്‌കൂളിലെ തന്നെ വിദ്യാർഥികളാണ് അഭിനയിച്ചത്. പടം atl 666 മികച്ച ഹ്രസ്വചിത്രത്തിനു വേളൂർ ജി.എം.യു.പി സ്‌കൂളിന് ലഭിച്ച പുരസ്‌കാരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽനിന്നും ചിത്രം സംവിധാനം ചെയ്ത ദേവാംഗ്, സ്റ്റാഫ് സെക്രട്ടറി ഇ. ഷിബു എന്നിവർ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.