വേളം: കുറിച്ചകത്ത് ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് ദമ്പതികൾക്ക് പരിക്ക്. ചാലിൽപാറയിലെ കുഞ്ഞിക്കണ്ടി ബാബു (57) ഭാര്യ ദേവി (50) എന്നിവർക്കാണ് ഉറക്കത്തിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെ നാലിനാണ് സംഭവം. രണ്ടു പേർക്കും തലക്കാണ് പരിക്ക്. ശക്തമായ മഴയിൽ മേൽക്കൂരയിലെ ഓടും കഴുക്കോലും ഇവരുടെ മുറിയിൽ പതിക്കുകയായിരുന്നു. ഇരുവരും കുറ്റ്യാടി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നയീമ കുളമുള്ളതിൽ, വൈസ് പ്രസിഡൻറ് കെ.സി. ബാബു, ജില്ലാ പഞ്ചായത്ത് മെംബർ സി.എം. യശോദ, കെ.പി. പവിത്രൻ, കെ.കെ. മനോജൻ, സി. രാജീവൻ , കെ.സി. സിത്താര, കിണറുള്ളതിൽ അസീസ് എന്നിവർ വീട് സന്ദർശിച്ചു. Photo: വീടിന്റെ മേൽക്കൂര തകർന്ന് വീണ് പരിക്കേറ്റ വേളം കുറിച്ചകം ചാലിൽ പാറയിലെ കുഞ്ഞിക്കണ്ടി ബാബുവും ഭാര്യ ദേവിയും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.