ഇടിമിന്നലിൽ റോഡ് പിളർന്നു

കുറ്റ്യാടി: ഇടിമിന്നലിൽ റോഡ് നെടുകെ പിളർന്നു. നിട്ടൂർ-മലയാടപ്പൊയിൽ റോഡാണ് ഞെള്ളോറ പള്ളിക്കു സമീപം തകർന്നത്. ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് സംഭവം. ടാറിങ് ചിതറിത്തെറിച്ചു. നാട്ടുകാർ വിടവ് നികത്തി റോഡ് ഗതാഗത യോഗ്യമാക്കി. സംഭവ സ്ഥലത്തിനു സമീപം സ്വകാര്യ പറമ്പിലെ ഏതാനും തെങ്ങുകളും നശിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.