ബേപ്പൂർ: കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ബേപ്പൂർ പുലിമുട്ട് വിനോദസഞ്ചാര കേന്ദ്രത്തിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ന്യൂനമർദത്തെ തുടർന്ന് തിരമാലകൾ തീരത്തേക്ക് ഇരച്ചുകയറിയതോടെ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് തിങ്കളാഴ്ച മുതൽ പ്രവർത്തനം നിർത്തിയത്. കടൽ പ്രക്ഷുബ്ധമായതോടെ, കൂറ്റൻ തിരമാലകൾ ഫ്ലോട്ടിങ് ജെട്ടിക്ക് മുകളിലൂടെ കയറി മറിയുമ്പോൾ ആടിയുലഞ്ഞ് സഞ്ചാരം അസാധ്യമാവുകയായിരുന്നു. ബേപ്പൂർ പുലിമുട്ട് തീരത്തെ കടലിനുള്ളിലേക്ക് 100 മീറ്ററോളം കാൽനടയായി സഞ്ചരിക്കാവുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് അതിസുരക്ഷാ സംവിധാനത്തോടെയാണ് പ്രവർത്തിച്ചുവന്നത്. യന്ത്രങ്ങളുടെയും, ബോട്ടുകളുടെയും സഹായത്തോടെ കടലിൽവിരിച്ച പ്ലാറ്റ്ഫോമുകൾ കരയിലേക്ക് വലിച്ചു കയറ്റി സുരക്ഷിതമാക്കി വെച്ചു. കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കേ കടലിൽ സാഹസിക ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടരുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിയാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തനം നിർത്തിയതെന്നും, കാലാവസ്ഥ സാധാരണ നിലയിലായാൽ പുനരാരംഭിക്കുമെന്നും നടത്തിപ്പുകാരായ ക്യാപ്ച്ചർ ഡേയ്‌സ് പ്രതിനിധി ഇരിങ്ങാലക്കുട ആൽവിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.