തിരുവമ്പാടി: ഭീതിവിതച്ച് വാഹനങ്ങൾക്ക് നേരെയും കാട്ടുപന്നികളുടെ ആക്രമണം. ഒരാഴ്ചക്കിടെ രണ്ടിടങ്ങളിലാണ് കാട്ടുപന്നി റോഡിലിറങ്ങി ആക്രമിച്ചത്. തിരുവമ്പാടി - പുല്ലൂരാംപാറ റോഡിൽ കളിയാമ്പുഴയിൽ ഞായറാഴ്ച രാത്രിയാണ് ഓട്ടോറിക്ഷക്കുനേരെ കാട്ടുപന്നി ആക്രമണമുണ്ടായത്. നിയന്തണം വിട്ട ഓട്ടോ സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ പുത്തൻവീട്ടിൽ മനോജിന് പരിക്കേറ്റു. മൂന്നുദിവസം മുമ്പ് തിരുവമ്പാടി - കോടഞ്ചേരി റോഡിൽ ബൈക്ക് യാത്രികനുനേരെയും കാട്ടുപന്നി ആക്രമണമുണ്ടായി. കൃഷിയിടങ്ങളിലിറങ്ങി നാശം വിതച്ചിരുന്ന കാട്ടുപന്നികൾ റോഡുകളിൽ വാഹനയാത്രികരെ ആക്രമിക്കുന്നത് ആശങ്ക പരത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.