​ജെ.എൻ.യുവിലെ അക്രമം: എസ്​.എഫ്​.ഐ പ്രകടനം നടത്തി

കോഴിക്കോട്: ഡൽഹി ജെ.എൻ.യു സർവകലാശാലയിൽ ഭക്ഷണ സ്വാതന്ത്ര്യത്തിന് നിലകൊണ്ട പ്രവർത്തകരെ എ.ബി.വി.പിക്കാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് എസ്​.എഫ്​.ഐ ജില്ല കമ്മിറ്റി നഗരത്തിൽ പ്രകടനം നടത്തി. പ്രതിഷേധ യോഗം ജില്ല സെക്രട്ടറി കെ.വി. അനുരാഗ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ പി. താജുദ്ദീൻ അധ്യക്ഷത വഹിച്ചു ജില്ല ജോ. സെക്രട്ടറിമാരായ മുഹമ്മദ് സാദിഖ്, കെ. മിഥുൻ, വൈസ് പ്രസിഡന്‍റ്​ ​ജാൻവി കെ. സത്യൻ, സെക്രട്ടേറിയറ്റംഗം എസ്​. നന്ദന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.