കോഴിക്കോട്: കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പിനെതിരായ കേസിൽ ഇരകൾക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനും കേസിൽ കക്ഷിചേരാനും അവസരം. ഹീര ഗ്രൂപ് അധികൃതർ സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ മാർച്ച് 15ന് പുറപ്പെടുവിച്ച താൽക്കാലിക വിധിയിലാണ് രാജ്യത്തെ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) മുമ്പാകെ ഏപ്രിൽ 30നകം സത്യപ്രസ്താവന സമർപ്പിക്കാൻ കോടതി നിർദേശിച്ചത്. കോഴിക്കോട് ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള കേസിൽ മാത്രം 203 നിക്ഷേപകരിൽ നിന്നായി 8,66,75,000 രൂപ തട്ടിയെടുത്തതായാണ് വ്യക്തമായത്. 2012ൽ കോഴിക്കോട് പള്ളിക്കണ്ടി കേന്ദ്രീകരിച്ചാണ് ഹീര ഗ്രൂപ് മലബാറിലെ വിവിധ ജില്ലകളിലുള്ള പ്രവാസികളിൽ നിന്നടക്കം വലിയ ലാഭവിഹിതം വാഗ്ദാനം ചെയ്ത് വൻതുക നിക്ഷേപമായി സ്വീകരിച്ചത്. 90 ലക്ഷം രൂപ നഷ്ടമായ തലശ്ശേരി സ്വദേശി നൗഷാദാണ് ആദ്യമായി സ്ഥാപനത്തിനെതിരെ കേരളത്തിൽ പരാതി നൽകിയത്. തുടർന്നും നിരവധി പേർ ചെമ്മങ്ങാട് പൊലീസിൽ പരാതി നൽകിയതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹീര ഗ്രൂപ്പിൻെറ സി.ഇ.ഒ നൗഹീര ഷെയ്ഖ് അടക്കമുള്ളവരാണ് കേസിലെ പ്രതികൾ. നേരത്തേ അറസ്റ്റിലായ ഇവരിപ്പോൾ ജാമ്യത്തിലിറങ്ങിയതായാണ് വിവരം. ക്രൈംബ്രാഞ്ച് കോഴിക്കോട് യൂനിറ്റ് ഡിവൈ.എസ്.പി പി.കെ. സന്തോഷിൻെറ നേതൃത്വത്തിലാണ് കേരളത്തിലെ കേസുകൾ അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.