കാറ്റിൽ വ്യാപക നാശനഷ്ടം

ഉള്ള്യേരി: ശനിയാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടവും കൃഷിനാശവും. മുണ്ടോത്ത്‌ മനാട് പെരൂളിക്കണ്ടി ഭാസ്കരന്റെ വീടിനുമുകളിൽ തെങ്ങു കടപുഴകി വീടിനു കേടുപാടുകൾ സംഭവിച്ചു. മുണ്ടോത്ത്‌ നീരിച്ചാലിൽ കോയയുടെ വീടിനു മുകളിൽ വീണ തെങ്ങ് കൊയിലാണ്ടിയിൽനിന്നെത്തിയ അഗ്നിരക്ഷ സേനയാണ് മുറിച്ചുമാറ്റിയത്. ആനവാതിൽ മൈക്കോട്ടേരി രാമൻകുട്ടിയുടെ വീടിനു മുകളിലും തെങ്ങുവീണു. കക്കഞ്ചേരി, ഇല്ലത്ത്‌താഴെ പ്രദേശങ്ങളിൽ നിരവധി വാഴകൾ കാറ്റിൽ നശിച്ചു. ആനവാതിൽ കുണ്ടിയോട്ടുപറമ്പത്ത് മീത്തൽ ശംസുവിന്റെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും വയറിങ്ങും ഇടിമിന്നലിൽ കത്തിനശിച്ചു. മരം വീണതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതിവിതരണം നിലച്ചു. ഞായറാഴ്ച പകലോടെയാണ് വിതരണം പുനഃസ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.