വീട്​ നിർമിച്ച് നൽകും

കോഴിക്കോട്: മുസ് ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെ 70ാം വാർഷികം ഒരു വർഷത്തെ പരിപാടികളോടെ സംഘടിപ്പിക്കാനും പാവപ്പെട്ട കുടുംബത്തിന് വീട് നിർമിച്ച് നൽകാനും ജനറൽ ബോഡി പദ്ധതി തയാറാക്കി. വൈസ് പ്രസിഡന്‍റ്​ അഡ്വ.പി.എം. ഹനീഫ് അധ്യക്ഷത വഹിച്ചു. പ്രസിഡൻറായി ഡോ.എം.കെ. മുനീർ എം.എൽ.എ, ജനറൽ സെക്രട്ടറിയായി ടി. മൊയ്തീൻകോയ, ട്രഷററായി അഡ്വ.എസ്.വി. ഉസ്മാൻകോയ എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. കോർപറേഷൻ കൗൺസിലർ കെ. മൊയ്തീൻകോയയാണ്​ വർക്കിങ് ജനറൽ സെക്രട്ടറി. മറ്റ് ഭാരവാഹികൾ: ടി.പി.എം. സാഹിർ, പാളയം പി. മമ്മത് കോയ, പി.എം. ഹനീഫ്, അനീസ് ആദം (വൈസ് പ്രസി.) എം.എം. കാതിരിക്കോയ, പി.വി. ഇസ്ഹാഖ്, പി.ടി. മുഹമ്മദലി, കോയ കോട്ടുമ്മൽ (സെക്ര.). സി.ടി. സക്കീർ ഹുസൈൻ, പി.എം. ഇഖ്ബാൽ, അഡ്വ.എ.വി. അൻവർ, ഫൈസൽ പള്ളിക്കണ്ടി, എം.കെ. ഹംസ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.