സിറാജ് മേൽപാലം: വികസനത്തിൽ രാഷ്ട്രീയം കളിക്കരുത് - ജനകീയസമിതി

കൊടുവള്ളി: എൽ.ഡി.എഫ്, യു.ഡി.എഫ് രാഷ്ട്രീയ പകപോക്കൽ കൊടുവള്ളിയുടെ വികസനത്തിന് തടസ്സം നിൽക്കുന്നതിൽ ജനകീയസമിതി ഉത്കണ്ഠ രേഖപ്പെടുത്തി. കൊടുവള്ളിയിലെ രൂക്ഷമായ ഗതാഗത സ്തംഭനത്തിന് പരിഹാരമായി കൊണ്ടുവന്ന 54 കോടി രൂപയുടെ പദ്ധതിയുടെ പ്രവർത്തനസ്തംഭനത്തിന് പിന്നിൽ രാഷ്ടീയനാടകമാണ്. പൊതുപ്രശ്നത്തിൽനിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള കളികൾ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സിറാജ് ബൈപാസ് അനിശ്ചിതാവസ്ഥക്ക് ഉടൻ പരിഹാരമുണ്ടാവുന്നില്ലെങ്കിൽ പ്രക്ഷോഭം പരിപാടികൾ നടത്താനും തീരുമാനിച്ചു. ചെയർമാൻ കോതൂർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ. അസൈൻ, കെ.പി. മൊയ്ദീൻ, ഒ.പി. റസാഖ്, കെ.കെ. അബ്ദുറഹിമാൻകുട്ടി, സി.എം. ബഷീർ, എൻ.വി. അലി ഹാജി, മജീദ് മാനിപുരം, ബഷീർ പോയിൽകണ്ടി, എൻ.വി. മൊയ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.