വടകര: തെളിനീരൊഴുകും നവകേരളം-ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയിൽ നഗരസഭയിലെ ബെമ്മിണിത്തോട് ശുചീകരിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ശുചീകരണം ഉദ്ഘാടനം ചെയ്തു. സന്നദ്ധപ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കാളികളായി. ആരോഗ്യ-സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.പി. പ്രജിത, വാർഡ് കൗൺസിലമാരായ പി.കെ. സതീശൻ, ബി. ബാജേഷ്, സി.കെ. കരീം, ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ പി. പ്രകാശ്, ഹെൽത്ത് സൂപ്പർവൈസർ സി.എ. വിൻസെന്റ്, ഹരിതകേരള മിഷൻ റിസോഴ്സ്പേഴ്സൻ പി. ഷംന, ഹരിയാലി കോഓഡിനേറ്റർ മണലിൽ മോഹനൻ, ശുചിത്വ മിഷൻ റിസോഴ്സ്പേഴ്സൻ കെ. സീനത്ത് എന്നിവർ സംസാരിച്ചു. ചിത്രം ബെമ്മിണിത്തോട് ശുചീകരണം നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.