മഴ: കൊയിലാണ്ടിയിൽ വൈദ്യുതി മുടങ്ങിയത് മണിക്കൂറുകൾ നീണ്ടു

കൊയിലാണ്ടി: ശനിയാഴ്ച വൈകീട്ടുണ്ടായ മഴയിലും കാറ്റിലും നിലച്ച വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത് മണിക്കൂറുകൾക്കു ശേഷം. വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും കനത്ത നഷ്ടമാണ് സംഭവിച്ചത്. ഫലവൃക്ഷങ്ങൾ കടപുഴകിയും ചില്ലകൾ മുറിഞ്ഞു വീണുമാണ് നാശം. ഞായറാഴ്ച പകലാണ് അറ്റകുറ്റപ്പണി നടത്തി വൈദ്യുതി പുനഃസ്ഥാപിച്ചത്. മേഖലയിൽ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. പടം Koy 1 കൊയിലാണ്ടി കൂത്തം വള്ളി അനീഷിന്റെ വീടിനു മുകളിൽ മരം വീണപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.