കായക്കൊടിക്ക് നഷ്ടമായത് ജനകീയ കലാകാരനെ

കുറ്റ്യാടി: പാലോളിയിലെ കെ.സി. രാജീവന്റെ (50) അകാല വിയോഗത്തോടെ കായക്കൊടിക്ക് നഷ്ടമായത് ജനകീയ കലാകാരനെ. കല്യാണവീടുകൾ, കുടുംബസദസ്സുകൾ എന്നിവിടങ്ങളിൽ നാടൻ കലാരൂപങ്ങളുമായി രാജീവൻ സദസ്സിനെ കൈയിലെടുക്കുമായിരുന്നു. ഭാവതീവ്രതയോടെ കവിതകൾ അവതരിപ്പിക്കാറുണ്ട്. പാർട്ടി വേദികളിൽ നാടൻ പാട്ടും വിപ്ലവ കവിതകളും ആലപിച്ചിരുന്നത് രാജീവനായിരുന്നു. കുടുംബസദസ്സുകളിൽ വെളിച്ചപ്പാടായി അഭിനയിക്കുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.