മരുന്ന്​ വിലവർധന പൊതുജനാരോഗ്യത്തിന്‌ വെല്ലുവിളി -ഡോ. ഇക്‌ബാൽ

കോഴിക്കോട്: മരുന്നുവില വർധിപ്പിച്ചതിലൂടെ സർക്കാർ പൊതുജനാരോഗ്യത്തിന്‌ വെല്ലുവിളി ഉയർത്തുകയാണെന്ന്​ ഡോ. ബി. ഇക്‌ബാൽ. കോവിഡിൽനിന്ന്​ കേന്ദ്രസർക്കാർ പാഠം പഠിച്ചില്ലെന്നതിന്‌ തെളിവാണ്‌ മരുന്ന്‌ വിലവർധനവെന്ന്​ കേരള ശാസ്ത്രസാഹിത്യ പരിഷത് നാടകയാത്ര സമാപനം ഉദ്ഘാടനം ചെയ്‌ത്‌ ഇക്‌ബാൽ പറഞ്ഞു. ശക്തമായ പൊതുജനാരോഗ്യ സംവിധാനം ഉണ്ടെങ്കിലേ അതിജീവനം സാധ്യമാകൂ എന്നാണ് കോവിഡ് കാലം പഠിപ്പിച്ചത്. മഹാമാരിയെ നേരിടാൻ സാർവദേശീയ ഐക്യദാർഢ്യം വേണമെന്നതും കോവിഡ്‌ നൽകിയ വലിയ പാഠമാണ്‌. ഏത് കുഗ്രാമത്തിൽ രോഗമുണ്ടായാലും ലോകത്തെവിടെയും അത് പരക്കാം. നിപയും കോവിഡും അത് തെളിയിച്ചു. പ്രകൃതിയേയും ജീവജാലങ്ങളേയും സംരക്ഷിക്കുക എന്ന ജീവിതദർശനം ഉൾക്കൊള്ളണം. ഇല്ലെങ്കിൽ പുതിയ മഹാമാരികൾ ആവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. മാനാഞ്ചിറ ഗവ. ടി.ടി.ഐ പരിസരത്ത്‌ നടന്ന ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷയായി. പി.എം. ഗീത, ജാഥാ ക്യാപ്റ്റൻ വി.കെ. കുഞ്ഞികൃഷ്ണൻ, എം.എം. സചീന്ദ്രൻ, ജിനോജോസഫ്‌, പി.വി. ദിവാകരൻ എന്നിവർ സംസാരിച്ചു. സി. പ്രേമരാജൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.