കുടുംബകലഹം: ഭാര്യയുടെ ചെവി കടിച്ചുമുറിച്ചു

താമരശ്ശേരി: കുടുംബകലഹത്തെ തുടർന്ന് ഭർത്താവിന്റെ മർദനത്തിൽ ഭാര്യക്കും മകൾക്കും ഗുരുതര പരിക്ക്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈക്കിൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടപ്പോൾ നാലാം ക്ലാസിൽ പഠിക്കുന്ന ഒമ്പതു വയസ്സുകാരി മകളുടെ ​ ദേഹത്ത് ചൂടുവെള്ളമൊഴിക്കുകയും തന്റെ ചെവി കടിച്ചുമുറിച്ച് പരിക്കേൽപിച്ചതായും കാണിച്ച് താഴെപരപ്പന്‍പൊയിൽ മേടോത്ത് ഷാജിക്കെതിരെ (38) ഭാര്യ ഫിനിയയാണ് (29) താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. പണം ആവശ്യപ്പെട്ടാണ് ചെവി കടിച്ചുമുറിക്കുകയും മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിക്കുകയും​ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. കുട്ടിയെ ആക്രമിച്ചു പരിക്കേൽപിച്ചതിനു ബാലനീതി നിയമപ്രകാരവും ഭാര്യയെ മർദിച്ചതിന് ഗാർഹികപീഡന നിയമപ്രകാരവും താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.