വിദ്യാർഥിക്കു നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

താമരശ്ശേരി: വിദ്യാർഥിയായ 13 കാരന് നേരെ ലൈംഗികാതിക്രമം നടത്തിയതിന് മധ്യവയസ്‌കനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തലയാട് മണ്ടോപ്പാറ സുരേന്ദ്രനാണ് (54) പിടിയിലായത്. കളിക്കാൻ പോയി സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുംവഴി മഴ പെയ്തതിനാൽ സമീപത്തെ കൊല്ലപ്പുരയിലേക്ക് കയറി നിന്ന ആൺകുട്ടിക്ക്​ നേരെ സുരേന്ദ്രൻ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് കേസെടുക്കുകയും എസ്.ഐ വി.എസ്. സനൂജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.