ലോട്ടറി വിൽപനക്കാരൻ കുഴഞ്ഞുവീണു മരിച്ചു

തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിലെ ലോട്ടറി വിൽപനക്കാരനായ മുഴപ്പിലങ്ങാട് സ്വദേശി അഷ്റഫ് കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ലോട്ടറി വിൽപനക്കിടെ തലയടിച്ചു വീഴുകയായിരുന്നു. ഉടൻ തൊട്ടടുത്ത ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലശ്ശേരിയിൽ നേരത്തെ സായാഹ്ന പത്രവിതരണക്കാരനായിരുന്നു. പിന്നീടാണ് ലോട്ടറി ടിക്കറ്റ് വിൽപന ആരംഭിച്ചത്. ഒരുപാട് സൗഹൃദങ്ങൾക്ക് ഉടമയാണ്. പരേതരായ എറമുള്ളാന്റെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ നഫീസത്ത് ബീവി (കൂത്തുപറമ്പ് പുറക്കളം). മക്കൾ: നഫ്സൽ, നാസിയ. മരുമകൻ: സുൽഫിഖർ (ദുബൈ). സഹോദരങ്ങൾ: മജീദ്, റാബിയ, സുബൈദ, സഫീറ. ASHRAF tly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.