നാദാപുരം: മുദാക്കരമേഖലയിൽ വർധിച്ചുവരുന്ന കാട്ടുപന്നിശല്യത്തിന് പരിഹാരം കാണാൻ വനംവകുപ്പ് ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വാഹനത്തിൽ പന്നിയിടിച്ച് മരിച്ച നന്തോത്ത് അബ്ദുല്ലയുടെ വീട്ടിലെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിലിന് ഇതുസംബന്ധിച്ച് നാട്ടുകാർ നിവേദനം നൽകി. സി.വി. ഹമീദ്, സി.വി. ഖാലിദ്, സി.കെ.കെ. അബ്ദുല്ല എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. മേഖലയിൽ വർധിച്ച വന്യജീവി ആക്രമണം തടയാൻ വനംവകുപ്പ് കർശന നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ ജില്ല സെക്രട്ടറി കെ.ജി. ലത്തീഫ് കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് ചേറ്റുപെട്ടിയിൽ സമീപ വാസിയായ നന്തോത്ത് അബ്ദുല്ല മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.