പേരാമ്പ്ര: സാംസ്കാരികമായി കേരളത്തിന് മുന്നേറാൻ സാധിച്ചിട്ടില്ലെന്ന് ഡോ. അനിൽ ചേലേമ്പ്ര അഭിപ്രായപ്പെട്ടു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്ര കലാജാഥക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതീയത സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്നുണ്ട്. കേരള സംസ്കാരത്തെ നയിക്കുന്നത് ശാസ്ത്രബോധമുള്ളവരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതവാദികളും മതേതര വാദികളും തമ്മിലുള്ള വടംവലിയാണ് ഇന്ത്യൻ രാഷ്ട്രീയം. കലകളിൽ മതം ഇടപെടുമ്പോൾ ആവിഷ്കാര സ്വാതന്ത്ര്യം നഷ്ടമാവുന്നു. ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷ -ജാതിരഹിത -ലിംഗ സമത്വ ഇന്ത്യ കെട്ടിപ്പടുത്താൽ മാത്രമേ ഏകലോകം സാധ്യമാകുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.എം. വിജയൻ അധ്യക്ഷത വഹിച്ചു. ടി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. Photo: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥയുടെ ഭാഗമായി പേരാമ്പ്രയിൽ നടത്തിയ സാംസ്കാരിക പ്രഭാഷണം ഡോ. അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.