കിനാലൂർ പൂവ്വത്തിൻ ചോലയിൽ കനത്ത നാശനഷ്ടം

ബാലുശ്ശേരി: കിനാലൂരിൽ ശക്തമായ കാറ്റിലും മഴയിലും വൻമരങ്ങൾ കടപുഴകി വീണ് കനത്ത നാശ നഷ്ടം. വെള്ളിയാഴ്ച വൈകീട്ട് നാലോടെ കിനാലൂർ പവർ സ്റ്റേഷന് സമീപം പൂവത്തിൻചോല ഭാഗത്താണ് കനത്ത നാശനഷ്ടമുണ്ടായത്.പൂവത്തിൻചോല ഭഗവതി ക്ഷേത്രത്തിന്റെ നടപ്പന്തലിന്റെ ആറ് തൂണുകളും തകർന്നു വീണു. കൽവിളക്കിനും കേടുപാടുകൾ സംഭവിച്ചു.പൂവ്വത്തിൻചോല ഗിരീഷ്​ കുമാറിന്റെ വീടിന്റെ ചുറ്റുമതിൽ മരം വീണ് തകർന്നു .പൂവ്വത്തിൻചോല തങ്കമണിയുടെ വീടിന് മുകളിൽ മാവ് പൊട്ടി വീണ് വീടിന്റെ കോൺക്രീറ്റ് ഷേഡ്, വിറകുപുര, കക്കൂസ് എന്നിവ തകർന്നു. ഹൈമവതിയുടെ വീടിന് മുകളിൽ മരം വീണ് വാട്ടർ ടാങ്ക് തകരുകയും അടുക്കളയുടെ ചിമ്മിനിക്കൂടിന് കേടുപറ്റുകയും ചെയ്തു. റഷീദിന്റെ പറമ്പിലെ പ്ലാവ് കടപുഴകി വീണതിനെ തുടർന്ന് കിണറിന്റെ ആൾമറയും തൂണും കിണറ്റിലേക്ക് തകർന്നുവീണു.പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. കിനാലൂർ സ്​പെഷൽ വില്ലേജ് ഓഫിസർ കെ.സി. അബ്ദുൽ വഹാബ്, വില്ലേജ് അസിസ്റ്റൻറ് പി. മനോജ് എന്നിവർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT